Monday, 15 October 2012

NATURE

October 15, 2012 ( Published in Facebook)
അങ്ങനെ ഒരു രാജ്യം കൂടി വെള്ളത്തില്‍ അപ്രത്യക്ഷമായി..

കിരിബാട്ടി..

ബ്രിട്ടനില്‍ നിന്നും 1979ല്‍ സ്വതന്ത്രമാകുന്നതുവരെ ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നാണ് കിരിബാട്ടി അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് നാവികനായ തോമസ് ഗില്‍ബര്‍ട്ട് 1788ലാണ് ഫിജിയില്‍ നിന്നും 1,400 മൈല്‍ അകലെയുള്ള കിരിബാട്ടിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്.

ആഗോളതാപനം മൂലം ഗ്രീന്‍ലണ്ടിലേയും ധ്രുവപ്രദേശങ്ങളിലേയും മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. Intergovernmental Panel on Climate Change 2007ല്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1990നെ അപേക്ഷിച്ച് 2090ല്‍ സമുദ്രനിരപ്പ് എട്ട് മുതല്‍ 16 ഇഞ്ച് ഉയരുമെന്നാണ് മുന്നറിയിപ്പ്.

പരിസ്ഥിതി മലിനീകരണവും വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗവും മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്റെ (global warming) ദൂഷ്യഫലങ്ങള്‍ നമ്മള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കിരിബാട്ടി എന്ന ദ്വീപുരാഷ്ട്രം.

ആഗോളതാപനം മൂലം നിലനില്‍പ്പ് ഭീഷണിയിലാകുന്ന ഏകരാജ്യമല്ല കിരിബാട്ടി.

ലഹ്ചാര, സുപ്രിബങ്ക ദ്വീപുകള്‍ : ബംഗാള്‍ ഉള്‍കടലില്‍ ഉള്ള ഈ ദ്വീപുകള്‍ അപ്രത്യക്ഷമായി കഴിഞ്ഞു.. പതിനായിരം ആളുകള്‍ താമസിച്ചിരുന്ന ഒരു ദ്വീപായിരിന്നു ഇത്.

ബെര്‍മെജ ദ്വീപ്‌ : മെക്സിക്കോ കടലില്‍ ഉള്ള ഈ ദ്വീപു അപ്രത്യക്ഷമായി കഴിഞ്ഞു..

കാര്ബെറ്റ് ദ്വീപ്‌:: തെക്കന്‍ പസേഫിക്കിലുള്ള ഈ ദ്വീപു 2015 ല്‍ അപ്രത്യക്ഷമാകും..ആളുകള്‍ താമസം മാറ്റി തുടങ്ങി..

ടുലുവ് ദ്വീപും ഇത്തരത്തില്‍ നഷ്ടമാകുന്ന പ്രദേശത്തില്‍ ഒന്ന്..

മാലി ദ്വീപ്‌ 
മാലി ദ്വീപിലെ ഉയര്‍ന്ന പ്രദേശംസമുദ്രത്തില്‍ നിന്നും 8 അടിയാണ്..3 ലക്ഷം ആളുകള്‍ താമസിക്കുന്ന ഈ ദ്വീപ്‌ വരും കാലങ്ങളില്‍ അപ്രത്യക്ഷമാകും..

ഇന്ത്യയുടെ എല്ലാ തീര പ്രദേശത്തെയും സമുദ്ര നിരപ്പിന്റെ ഉയര്‍ച്ച ബാധിക്കും.. ഏറ്റവും കൂടുതല്‍ ബംഗാള്‍ നെയും ബാഗ്ലദേശിനെയും ആയിരിക്കും ബാധിക്കുക അങ്ങനെ ആണെങ്കില്‍ നഷ്ട്പെടുക 6 മില്യണ്‍ ആളുകളുടെ ജീവന്‍ ആയിരിക്കും..