Showing posts with label NATURE. Show all posts
Showing posts with label NATURE. Show all posts

Monday, 15 October 2012

NATURE

October 15, 2012 ( Published in Facebook)
അങ്ങനെ ഒരു രാജ്യം കൂടി വെള്ളത്തില്‍ അപ്രത്യക്ഷമായി..

കിരിബാട്ടി..

ബ്രിട്ടനില്‍ നിന്നും 1979ല്‍ സ്വതന്ത്രമാകുന്നതുവരെ ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നാണ് കിരിബാട്ടി അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് നാവികനായ തോമസ് ഗില്‍ബര്‍ട്ട് 1788ലാണ് ഫിജിയില്‍ നിന്നും 1,400 മൈല്‍ അകലെയുള്ള കിരിബാട്ടിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്.

ആഗോളതാപനം മൂലം ഗ്രീന്‍ലണ്ടിലേയും ധ്രുവപ്രദേശങ്ങളിലേയും മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രധാന കാരണം. Intergovernmental Panel on Climate Change 2007ല്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 1990നെ അപേക്ഷിച്ച് 2090ല്‍ സമുദ്രനിരപ്പ് എട്ട് മുതല്‍ 16 ഇഞ്ച് ഉയരുമെന്നാണ് മുന്നറിയിപ്പ്.

പരിസ്ഥിതി മലിനീകരണവും വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗവും മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്റെ (global warming) ദൂഷ്യഫലങ്ങള്‍ നമ്മള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കിരിബാട്ടി എന്ന ദ്വീപുരാഷ്ട്രം.

ആഗോളതാപനം മൂലം നിലനില്‍പ്പ് ഭീഷണിയിലാകുന്ന ഏകരാജ്യമല്ല കിരിബാട്ടി.

ലഹ്ചാര, സുപ്രിബങ്ക ദ്വീപുകള്‍ : ബംഗാള്‍ ഉള്‍കടലില്‍ ഉള്ള ഈ ദ്വീപുകള്‍ അപ്രത്യക്ഷമായി കഴിഞ്ഞു.. പതിനായിരം ആളുകള്‍ താമസിച്ചിരുന്ന ഒരു ദ്വീപായിരിന്നു ഇത്.

ബെര്‍മെജ ദ്വീപ്‌ : മെക്സിക്കോ കടലില്‍ ഉള്ള ഈ ദ്വീപു അപ്രത്യക്ഷമായി കഴിഞ്ഞു..

കാര്ബെറ്റ് ദ്വീപ്‌:: തെക്കന്‍ പസേഫിക്കിലുള്ള ഈ ദ്വീപു 2015 ല്‍ അപ്രത്യക്ഷമാകും..ആളുകള്‍ താമസം മാറ്റി തുടങ്ങി..

ടുലുവ് ദ്വീപും ഇത്തരത്തില്‍ നഷ്ടമാകുന്ന പ്രദേശത്തില്‍ ഒന്ന്..

മാലി ദ്വീപ്‌ 
മാലി ദ്വീപിലെ ഉയര്‍ന്ന പ്രദേശംസമുദ്രത്തില്‍ നിന്നും 8 അടിയാണ്..3 ലക്ഷം ആളുകള്‍ താമസിക്കുന്ന ഈ ദ്വീപ്‌ വരും കാലങ്ങളില്‍ അപ്രത്യക്ഷമാകും..

ഇന്ത്യയുടെ എല്ലാ തീര പ്രദേശത്തെയും സമുദ്ര നിരപ്പിന്റെ ഉയര്‍ച്ച ബാധിക്കും.. ഏറ്റവും കൂടുതല്‍ ബംഗാള്‍ നെയും ബാഗ്ലദേശിനെയും ആയിരിക്കും ബാധിക്കുക അങ്ങനെ ആണെങ്കില്‍ നഷ്ട്പെടുക 6 മില്യണ്‍ ആളുകളുടെ ജീവന്‍ ആയിരിക്കും..

Saturday, 9 October 2010

NATURE

അറേബ്യയിലെ മൃഗങ്ങള്‍ - 3.... മുരുഭൂമിയിലെ കടമാനുകള്‍ ..


ARABIAN ORYX
Oryx leucoryx ( White Oryx) 

മരുഭൂമിയുടെ കടുത്ത ചൂടിനെ ചെറുത്ത്നില്‍ക്കാനുള്ള   ശരീര ഘടന..ചുടു പ്രതിപലിക്കുന്ന വെള്ള നിറം..ഇതൊക്കെ ഈ മൃഗത്തിന്റെ സവിശേഷതയാണ്  

1970 കളില്‍ അപ്രത്യക്ഷമായ ഈ ഇനങ്ങളെ സമഗ്രമായ സംരക്ഷങ്ങളിലൂടെയാണ് തിരിച്ചു കൊണ്ടുവന്നത്.. ഇന്ന് ഏകദേശം 6000  എണ്ണമെങ്കിലും പല ഭാഗത്തയിട്ടുണ്ട്.1982 കളില്‍ ഒമാനില്‍ Oryx നെ സംരക്ഷിക്കാനുള്ള പ്രത്യേക നടപടി ആരംഭിച്ചു...

സസ്യബുക്കുകളായ ഈ മൃഗങ്ങള്‍ വളരെ സമാധാന പ്രേമികള്‍ ആണ്.. മഴയുടെ വരവുകള്‍ തിരിച്ചറിയാനുള്ള പ്രത്യേക കഴിവുകള്‍ ഇവകളുടെ സവിശേഷതയാണ്. ഇത്തരം അവസരങ്ങളില്‍ കൂട്ടത്തോടെ ആ സ്ഥലത്തേക്ക് പലായനം ചെയ്യുക പതിവാണ്..ഏകദേശം 18 മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ഇവകള്‍ സഞ്ചരിക്കും..


എണ്ണയുടെ കണ്ടുപിടിത്തത്തില്‍ മത്തുപിടിച്ച ഒരു ജനത എണ്ണ പൈസകൊണ്ട് വാങ്ങി കൂട്ടിയ ആയുധങ്ങള്‍ കൊണ്ട് മുഗങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുകയും വംശനാശത്തിലേക്ക് എത്തിക്കുകയും പിന്നീടു ആ എണ്ണ പൈസ കൊണ്ടുതന്നെ സംരക്ഷിക്കാന്‍ തുടങ്ങിയതും .. എന്തൊരു വിരോധാഭാസം...

Saturday, 2 October 2010

NATURE

അറേബ്യയിലെ മൃഗങ്ങള്‍ ...2


അറേബ്യയിലെ മൃഗങ്ങളെ പറ്റി എഴുതുന്നതിനു മുന്‍പ് മൃഗ സംരക്ഷണത്തില്‍ ഏറ്റവും പങ്കു വഹിച്ച ആ വനിതയെ പറ്റി എഴുതണം എന്ന് തീരുമാനിച്ചു.. അങ്ങനെ ചെയ്തില്ലെകില്‍ അവരോടു ചെയ്യുന്ന നിന്ദ ആയിരിക്കും.
Dr.Marijcke Jongbloed എന്ന ഡച്ച് വനിത അലൈനില്‍ ഒരു ഡോക്ടര്‍ ആയി ആണ്   തന്‍റെ ജീവിതം ആരംഭിച്ചത് . അവര്‍ അവിടെത്തെ മരങ്ങളെയും മൃഗങ്ങളെയും പറ്റി പഠിക്കാന്‍ തുടങ്ങി. പകൃതി സംരക്ഷണത്തെ പറ്റിയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ പറ്റി ബോധവല്കരണം  നടത്തുന്ന ഭാഗമായി അവര്‍ Sharjah Ruler, Dr.Sultan Al Qassimi  ക്ക് കത്തെഴുതി . സുല്‍ത്താന്‍ അവരെ അങ്കീകരിക്കുക മാത്രമല്ല , sharjah യില്‍ ഒരുNatural Reserve and Wildlife Centre  തുടങ്ങാന്‍ സഹായിച്ചു.Dr.Marijcke Jongbloed നെ ബോസായി കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവായിരിന്നു.. 

അറേബ്യയിലെ പുള്ളിപുലികള്‍

അറേബ്യന്‍ പുള്ളിപുലികളെ സംരക്ഷിക്കാന്‍  1993 ല്‍ Arabian Leopard Trust  ആരംഭിച്ചു.

Arabian Leopard : Panthera pardus nimr


200 ല്‍ താഴെ മാത്രം കാണുന്ന "Critically Endangered " സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മൃഗമാണിത്.. പുള്ളിപുലികളുടെ ഇനങ്ങളില്‍ ഏറ്റവും വലിപ്പം കുറഞ്ഞ ഇനമാണിത് ..1998 ല്‍ യെമെനില്‍ നിന്നും കൊണ്ട് വന്ന "സുല്‍ത്താന്‍" എന്ന ആണ്‍ പുലിയില്‍ നിന്നാണ് ഇപ്പോള്‍ Sharjah Breeding Centreല്‍ കാണുന്ന 14 എണ്ണം ഉണ്ടായിരിക്കുന്നത്.. ഒരു ഉത്സവം തന്നെ ആയിരിന്നു സുല്‍ത്താനെ കൊണ്ട് വരുന്ന ദിവസം.. 1998 ഡിസംബറില്‍ Centreല്‍ ഉണ്ടായിരിന്ന പെണ്‍പുലി ഒരു ആണ്‍കുട്ടി പുലിക്കു ജന്മം നല്‍കി..സുല്‍ത്താനെ കൊണ്ടുവരാന്‍ സഹായിച്ച Andy Jackson എന്ന South Africaക്കാരന്റ്റെ പേരാണ് ആ കുട്ടി പുലിക്കു നല്‍കിയത്.." ANDY   "...

Tuesday, 28 September 2010

NATURE


അറേബ്യയിലെ മൃഗങ്ങള്‍...

Arabian Wild Life Centre ല്‍ 15 വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യന്‍ മൃഗങ്ങളെ പറ്റി ഗവേഷണം നടത്താന്‍ നിയോഗിക്കപെട്ട ഞാന്‍,നടത്തിയ Taxonomical Research എല്ലാവരോടും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.. ഓരോ ആഴ്ചയിലും ഒരു മൃഗത്തെ പരിചയ പെടുത്താനാണ് ആഗ്രഹിക്കുന്നത്.. ഫ്ലാറ്റുകളില്‍ ഉള്ള നമ്മുടെ ജീവിതത്തില്‍ അങ്ങ് അകലെ മരുഭൂമിയിലെ ജീവനുകളെ പറ്റി ചിന്തിക്കാന്‍ ഒരു ശ്രമം..ഈ ആഴ്ചയിലെ കഥാപാത്രം.."ധാബ്" എന്ന് അറബിക്കില്‍ അറിയപെടുന്ന 
Spiny Tailed Lizard ( Uromastyx microlepis) 
നമവശേഷത്ത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഒരു ജീവിയാണിത്‌.. കണ്ടാല്‍ നമ്മുടെ നാട്ടിലെ "ഉടുമ്പ്" പോലെയിരിക്കും.. Bedouin കളുടെ മുഖ്യ അഹാരമാണിത്.. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഈ സസ്യാഹാരികള്‍ വെള്ളം കുടിക്കാറില്ല.. മരുഭൂമിയില്‍ ജീവിക്കാനുള്ള എല്ലാ ശരീര സവിശേഷതകള്‍ ഇവക്കു ഉണ്ട്. ഞങ്ങള്‍ പലപ്പോഴും കണ്ടിട്ടുള്ള രസകരമായുള്ള ഒരു കാര്യം.. തന്റെ വര്‍ഗത്തില്‍ പെട്ടവരെക്കാളും തേള്‍, പമ്പ്, ചെറിയ മുള്ളന്‍പന്നികള്‍ ( Hedgehogs ) മായാണ് ഇവരുടെ സഹവാസം.