Showing posts with label കുത്തികുറിക്കലുകള്‍. Show all posts
Showing posts with label കുത്തികുറിക്കലുകള്‍. Show all posts

Wednesday, 28 August 2013

വിത്തുകള്‍..


വിത്തുകള്‍.......

അടഞ്ഞ വാതിലിന്നുള്ളില്‍
ഒരു തപസ്സ്....
ജലമുണ്ട്, ഗ്ലാസ്സുകളുണ്ട്
കൈകാലുകളൂമെല്ലാം;
എങ്കിലുമൊന്നിനുമാവാതെ..

ഞാൻ വീണ്ടും തളരുകയാണ്
ദാഹ ജലത്തിനായി കൈകള്‍ നിവരുന്നില്ല
ആഞ്ഞൊന്ന് ചവിട്ടി നോക്കി..
ഒടുക്കം ആയാസ്സപ്പെട്ടിട്ടെങ്കിലും
ഒന്ന് നിവർന്നു നിന്നു..
അയ്യോ;
എനിക്കാ പുറം കാഴ്ചകള്‍ കാണാന്‍ കൊതിയാവുന്നു...
പലവട്ടം അടഞ്ഞ വാതിലുകള്‍ തട്ടി നോക്കി
തുറക്കുന്നില്ല;
അസ്വാതന്ത്ര്യത്തിന്റെ ജ്വാലകള്‍ കൊണ്ട് കരിച്ചു
കൈകള്‍ പതുക്കെ പുറത്തേക്കു നീട്ടി..
ഹാ, എന്തുരസം;
സ്വതന്ത്ര്യത്തിന്റെ ആദ്യ ശ്വാസത്തിന്റെ രസം നുകർന്ന്
ഉയർന്നുയർന്ന്...

എന്നാലുമെൻ മനസ്സ് തേങ്ങുന്നു,
ഇനി
വരാന്‍ പോകുന്ന ബന്ധനങ്ങളെ ഓർത്തുവോ...
അകാല മൃതികളെയോർത്തുകൊണ്ടോ?!
എവിടെയാണാ കാലം;
പൂക്കളും പഴങ്ങളുംകൊണ്ടു സമ്പന്നമായത്...
ആ കളകൂജനമെന്നിൽ സാന്ദ്രമാകുന്നത്
ആ കിളിഭാരമെന്നിൽ നിറയുന്നത്;
അതെന്നിൽ ആവർത്തിച്ചെങ്കിൽ....

Burnt the doors of slavery…
Stretching out the hands slowly out
Tasting the first breath of freedom…
Rising… rising….
Weeping of thinking upcoming bondage…

-ബിന്ദു ഗൌരി..

Tuesday, 11 June 2013

പുനർജ്ജനിയുടെ സംഗീതം തേടി

പുനർജ്ജനിയുടെ സംഗീതം തേടി 

——————————————————————–
















പ്രിയമുള്ളവളേ നിന്നെ ഞാന്‍ അറിയില്ല;
ഞാൻ നിന്നെ കണ്ടിട്ടേയില്ല…
നിന്നെ കേട്ടതോ വെറും ദിവസങ്ങള്‍ മാത്രം;
എത്ര അറപ്പുളവാക്കുന്ന വചനങ്ങൾ….

എന്നിലെ കാളിയെ നിഗ്രഹിച്ചതും
നീ പ്രണയ ബിന്ദുക്കളായി പുനർജ്ജനിച്ചതും..
ഞാനോ?!
ആവാഹിച്ചു നഗ്നയായി,
ഭ്രാന്തിയായി;
ഇരുൾക്കയത്തില്‍ ആ ചുഴിയില്‍
പലവട്ടം ഉയരാൻ ശ്രമിക്കേ ഇരുട്ടിലേക്കു തന്നെയെന്നെ…
നീ ചവിട്ടിയരച്ച എന്റെ ഹൃദയത്തിൽ
നിന്നും ചോര വാർന്നൊഴുകെ
പതുക്കെപ്പതുക്കെ കാർന്നു തിന്നു
എന്നെ നീയാക്കി മാറ്റുന്നത്…
ഞാനറിയുന്നു
ഞാനെത്ര നിസ്സഹായ…
എന്റെ പ്രണയ മുറിവുകള്‍ നക്കി
എന്നിൽ പലവട്ടം ചവിട്ടി നൃത്തമാടുന്നതും
ഞാനറിയുന്നു..
എന്നിൽ നിന്നും പുറപ്പെടുന്ന നിന്റെ നിഴൽ
ശ്മശാന നായയുടെ നിഴലിനെക്കാൾ
അറപ്പോടെ എന്റെ കാഴ്ചയിൽ നിറഞ്ഞ്
എന്നെ ബലഹീനയാക്കികൊണ്ട്..
എന്റെ ഹൃദയമാണല്ലോ
നിനക്കർപ്പിക്കേണ്ടി വന്നതെന്ന്
നിശബ്ദ തേങ്ങലോടെ…

ഇനി,
എനിക്കൊരു പുനർജ്ജനി വേണം
ഈ ഗുഹയിൽ നിന്റെ വിസർജ്ജ്യത്തിൽ നിന്നും
ഞാനോടട്ടെ;
എനിക്കായി ഒരാകാശം
ഒരു ഭൂമി,
ഒരു കടൽ
എല്ലാമെല്ലാം ഒരുങ്ങുന്നുണ്ട്…
അതുകൊണ്ട്,
ഇവിടെ നിന്നും ഞാൻ പോകുന്നു..
എന്നന്നെക്കുമായി നിന്നെ വലിച്ചെറിഞ്ഞ്
എന്നെ വീണ്ടെടുക്കാൻ..........

ബിന്ദു ഗൌരി