Thursday, 13 June 2013

മുലയൂട്ടല്‍ വിപ്ലവം


മുലയൂട്ടല്‍ വിപ്ലവം______ Bindu Gouri


ചരിത്രത്തിന്റെ താളുകളിലേക്ക് നോക്കുമ്പോള്‍ക്രിസ്തുവിനു മുന്‍പ് മുലയൂട്ടാത്ത കുട്ടികള്‍ എന്ത് ഭക്ഷണം ആയിരുന്നു കഴിച്ചിരുന്നത് എന്ന് നോക്കിയാല്‍ ഉത്തരം ലഭിക്കുക പ്രയാസമാണ്..കാരണം ഏതു സംസ്കാരം നോക്കിയാലും എല്ലാ അമ്മമാരും മുലയൂട്ടിയിരുന്നു..അഥവാ അങ്ങനെ സാധിക്കാത്ത (അമ്മമാര്‍ക്ക് പാലില്ലാത്ത അവസ്ഥ, അമ്മ പ്രസവത്തില്‍ മരിച്ച അവസ്ഥ ) പാലൂട്ടാന്‍ വേറെ അമ്മയെ കണ്ടെത്തിയിരുന്നു..
റോമന്‍ അധിനിവേശത്തിന്റെ ഫലമായി മറ്റു സംസ്കാരങ്ങളില്‍ മാറ്റം സംഭവിച്ചു..റോമക്കാര്‍ തങ്ങളുടെ മിഥ്യാധാരണകള്‍ മറ്റു സംസ്കാരങ്ങളില്‍ അടിച്ചേല്‍പ്പിച്ചു... അതായതു.. പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുട്ടിയേയും മാറി നിര്‍ത്തുക, ആദ്യത്തെ രണ്ടു ദിവസം മുലപ്പാലിന് പകരം തേനും മറ്റും കൊടുക്കുക... കുട്ടികളെ നോക്കാന്‍ ആയകളെ നിയോഗിക്കുക..മുലയൂട്ടല്‍ തുടങ്ങി വളരെ ചെറിയ കാലയളവില്‍ മൃഗങ്ങളുടെ പാല്‍, പഴച്ചാറ്,മുട്ട എന്നിവ കൊടുക്കുക ഇവയെല്ലാം റോമന്‍ പരിഷ്കാരങ്ങള്‍ ആയിരുന്നു..അതില്‍ ഏറ്റവും ക്രൂരമായത്..കുട്ടികള്‍ക്ക് വളരെ അവശ്യംവേണ്ട ആദ്യ ദിവസത്തെ പാല് ( colostrum ) നിഷേധിക്കുക എന്നതാണ്..
13 , 14 നൂറ്റാണ്ടില്‍ പ്രിന്റിംഗ് വന്നതോടെ കുറെ മാറ്റങ്ങള്‍ ഉണ്ടായി... മുലയൂട്ടലിന്റെ ആവശ്യകതയെ പറ്റി പുസ്തകങ്ങള്‍,നോട്ടിസുകള്‍.. ഇറങ്ങി..ശിശു മരണങ്ങളില്‍ കാര്യമായ മാറ്റം സംഭവിച്ചു...
16 ,17 നൂറ്റാണ്ടില്‍ യൂറോപ്പില്‍ നോക്കിയാല്‍ കത്തോലിക്കകാരായ അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്നതില്‍ വിസമ്മതിച്ചിരുന്നു...കാരണം മുലയൂട്ടുമ്പോള്‍ ശരീരത്തിന് ഉണ്ടാവുന്ന മാറ്റങ്ങള്‍,അന്നത്തെ വസ്ത്രധാരണ ശൈലികള്‍ , ഭര്‍ത്താക്കന്മാര്‍ക്ക് അവരോടുള്ള സമീപനം , കത്തോലിക്കാസഭയുടെ നിയമം( മുലയൂട്ടുന്ന അമ്മമാര്‍ ശാരീരിക ബന്ധത്തില്‍ എര്പെടുന്നത് സഭ തടഞ്ഞിരുന്നു)
18 നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി സാധാരണ സ്ത്രീകൾ തൊഴിലാവശ്യങ്ങൽക്കായി ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങലേക്ക് കുടിയേറി..പലര്ക്കും തങ്ങളുടെ കുട്ടികളെ സമയത്ത് പാലൂട്ടാൻ സാധിക്കാതെ വന്നു... മുലപ്പാല് കേടുകൂടാതെ സൂക്ഷിച്ചു വെക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല... ഏതൊക്കെ ശിശുമരണ നിരക്ക് കൂട്ടി..
19 നൂറ്റാണ്ടിന്റെ ആദ്യത്തിൽ പലതരം സമാന്തരങ്ങൾ ആയ ഭക്ഷണങ്ങള്‍ നിലവില്‍ വന്നു... കന്ടെന്‍സ് മില്‍ക്കിന്റെ രൂപത്തിലും, പൌഡര്‍ രൂപത്തിലും... പക്ഷെ ഇതൊന്നും ശരിയായ ഉത്തരം ആയിരുന്നില്ല..
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ "മുലപ്പാല്‍ വിപ്ലവം" ഉണ്ടായി..ജനങ്ങളുടെ ഇടയില്‍ മുലപ്പാലിന്റെ പ്രാധാന്യത്തെ പറ്റി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ മറ്റും ധാരാളം നടന്നു.. 1972കളില്‍ ആണ് "ലോക മുലയൂട്ടല്‍ തരംഗം" നടന്നത്...
ഇന്നും... മുലയൂട്ടലിനോടുള്ള സമൂഹത്തിന്റെ തെറ്റായ സമീപനം... , സാമ്രാജ്യത്തിന്റെ കച്ചവട തന്ത്രങ്ങള്‍ , പരസ്യങ്ങള്‍..... ,എന്നിവകൊണ്ട് പൌഡര്‍ ഫോര്‍മുലയും മറ്റും മാര്‍ക്കറ്റ്‌ കീഴടക്കി എങ്കിലും " മുലയൂട്ടല്‍ വിപ്ലവം " തുടന്നു കൊണ്ടേയിരിക്കുന്നു....

Tuesday, 11 June 2013

പുനർജ്ജനിയുടെ സംഗീതം തേടി

പുനർജ്ജനിയുടെ സംഗീതം തേടി 

——————————————————————–
















പ്രിയമുള്ളവളേ നിന്നെ ഞാന്‍ അറിയില്ല;
ഞാൻ നിന്നെ കണ്ടിട്ടേയില്ല…
നിന്നെ കേട്ടതോ വെറും ദിവസങ്ങള്‍ മാത്രം;
എത്ര അറപ്പുളവാക്കുന്ന വചനങ്ങൾ….

എന്നിലെ കാളിയെ നിഗ്രഹിച്ചതും
നീ പ്രണയ ബിന്ദുക്കളായി പുനർജ്ജനിച്ചതും..
ഞാനോ?!
ആവാഹിച്ചു നഗ്നയായി,
ഭ്രാന്തിയായി;
ഇരുൾക്കയത്തില്‍ ആ ചുഴിയില്‍
പലവട്ടം ഉയരാൻ ശ്രമിക്കേ ഇരുട്ടിലേക്കു തന്നെയെന്നെ…
നീ ചവിട്ടിയരച്ച എന്റെ ഹൃദയത്തിൽ
നിന്നും ചോര വാർന്നൊഴുകെ
പതുക്കെപ്പതുക്കെ കാർന്നു തിന്നു
എന്നെ നീയാക്കി മാറ്റുന്നത്…
ഞാനറിയുന്നു
ഞാനെത്ര നിസ്സഹായ…
എന്റെ പ്രണയ മുറിവുകള്‍ നക്കി
എന്നിൽ പലവട്ടം ചവിട്ടി നൃത്തമാടുന്നതും
ഞാനറിയുന്നു..
എന്നിൽ നിന്നും പുറപ്പെടുന്ന നിന്റെ നിഴൽ
ശ്മശാന നായയുടെ നിഴലിനെക്കാൾ
അറപ്പോടെ എന്റെ കാഴ്ചയിൽ നിറഞ്ഞ്
എന്നെ ബലഹീനയാക്കികൊണ്ട്..
എന്റെ ഹൃദയമാണല്ലോ
നിനക്കർപ്പിക്കേണ്ടി വന്നതെന്ന്
നിശബ്ദ തേങ്ങലോടെ…

ഇനി,
എനിക്കൊരു പുനർജ്ജനി വേണം
ഈ ഗുഹയിൽ നിന്റെ വിസർജ്ജ്യത്തിൽ നിന്നും
ഞാനോടട്ടെ;
എനിക്കായി ഒരാകാശം
ഒരു ഭൂമി,
ഒരു കടൽ
എല്ലാമെല്ലാം ഒരുങ്ങുന്നുണ്ട്…
അതുകൊണ്ട്,
ഇവിടെ നിന്നും ഞാൻ പോകുന്നു..
എന്നന്നെക്കുമായി നിന്നെ വലിച്ചെറിഞ്ഞ്
എന്നെ വീണ്ടെടുക്കാൻ..........

ബിന്ദു ഗൌരി