Thursday 17 June 2010

General



Edith Piaf ന്‍റെ പാട്ട് (La vie en rose) ആദ്യമായി കേള്‍ക്കുന്നത് Pondicherry യില്‍ വച്ചാണ്. French Instituteല്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്ന അവസരത്തില്‍. ...... French Govt.ന്‍റെ ധന സഹായത്തില്‍ നടത്തുന്ന ഗവേഷന്നങ്ങളില്‍ Research Associate നെ സഹായിക്കുക എന്നതായിരിന്നു എന്റെ ജോലി.. ഈ അവസരത്തില്‍ നല്ല ഫ്രഞ്ച് സിനിമകള്‍ കാണുവാനും പാട്ടുകള്‍ കേള്‍ക്കുവാനും സാധിച്ചു.Edith Piaf ന്‍റെ ഈ പാട്ട് (La vie en rose ) മനസ്സില്‍ ഇന്നും മായാതെ നിറഞ്ഞു നില്‍ക്കുന്നു.. പിന്നീടു ഈ പാട്ട് പല Hollywood സിനിമ കളിലും കേട്ടു..2008 ല്‍ Oscar award നേടിയ French Cinema, La Vie en rose (La mome) സിനിമ Edith Piaf ന്‍റെ ജീവ ചരിത്രം ആയിരിന്നു..

http://www.youtube.com/watch?v=1zFc7nIJnvo&feature=share&noredirect=1

Wednesday 9 June 2010

GENERAL

"Malgudy days " ഓര്‍മ്മയുണ്ടോ?


"Malgudy days " ഓര്‍മ്മയുണ്ടോ? ഇന്ത്യന്‍ ടി.വി കണ്ടിട്ടുള്ള ഏറ്റവും നല്ല സീരിയലുകളില്‍ ഒന്നായിരിന്നു..R .K .നാരായണന്റെ കഥ. ശങ്കര്‍ നാഗിന്റെ സംവിധാനം..Carnatic Musician L. Vidyanathan ന്റെ സംഗീതം.. R .K .ലക്ഷ്മണന്റെ സ്കെച്ചുകള്‍ ...ഓരോ എപ്പിസോഡും കാണാന്‍ കാത്തുനില്കുമായിരിന്നു.. മാല്ഗുടി എന്ന ഗ്രാമം കണ്ടുപിടിക്കാന്‍ കുറെ ശ്രമങ്ങള്‍ നടത്തി..തമിള്‍ നാട്ടിലെ ഓരോ ഗ്രാമങ്ങളില്‍ പോകുമ്പോഴും ആലോചിക്കും മാല്ഗുടി ഇവിടെ ആയിരിക്കുമോ എന്ന്..നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി തിരഞ്ഞതും മാല്ഗുടിയെ പറ്റി തന്നെ..തിരച്ചില്‍ തുടരുന്നു..