Thursday 2 May 2013

രണ്ടാം തരം പൌരന്മാർ....


രണ്ടാം തരം പൌരന്മാർ..

ലോകത്തിന്റെ പല ഭാഗത്തും നിയമാനുസൃതമായി ജീവിക്കുന്നവരും.. നിയമങ്ങള്‍ക്കു അതീതമായി ജീവിക്കുന്നവേരെയും കാണാം..അല്ലെങ്ങില്‍ നിയമങ്ങള്‍ എന്താണ്..? മനുഷ്യ നിര്‍മ്മിതമായ ഒരു ചട്ട കൂട്..പ്രകൃതിക്ക് ഒരു നിയമം ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അലിഘിത നിയമം.. അത് അനുസരിച്ച് ജീവിക്കുന്ന ഒരു ജനത നമുക്ക് മുന്‍പേ കടന്നു പോയി..

എന്റെ ഒരു അടുത്ത സുഹൃത്ത്‌, കൃഷി ശാസ്ത്രജ്ഞയും ഹംഗേറിയന്‍ സ്വദേശിയും ആയ കാതറിന്‍ .. ഹംഗറിയിലും , റൊമാനിയയിലും , പോളണ്ടിലും ജര്‍മന്‍, റഷ്യന്‍, അധിനിവേശത്തെ കുറിച്ചും ,അവര്‍ അനുഭവിച്ച കഷ്തകളെ കുറിച്ചും വാതോരാതെ സംസാരിക്കുമായിരുന്നു.. ജിപ്സികളുടെ നേരായ ചിത്രങ്ങള്‍..... അത് പലപ്പോഴും മാധ്യമ വിവരങ്ങളില്‍ നിന്നും വളരെ വിഭിന്നമായിരുന്നു..

എന്തുകൊണ്ടോ ജിപ്സി സംഗീതം, അര്‍മേനിയന്‍ സംഗീതം, കസാക്ക് സംഗീതം .. ഇതൊക്കെ എന്നെ വളരെ വിചിത്ര മായ തലത്തില്‍ എത്തിക്കാറുണ്ട്...എന്നെ ഞാന്‍ പോലും അറിയാതെ വശികരിക്കുന്ന പോലെ തോന്നിയിട്ടുണ്ട്..

അത് പോട്ടെ.. പറഞ്ഞു വന്ന വിഷയത്തില്‍ നിന്നും മാറി പോയി..
ജിപ്സികള്‍ ( റോമ) അവരുടെ പ്രശ്നം കമ്മ്യൂണിസ്റ്റ്‌കാലത്തും അതിനെ ശേഷവും വളരെ ദയനിയമായിരുന്നു.. roma എന്ന് വിളിക്കുന്ന ഇവരുടെ വേരുകള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ആയിരുന്നു എന്ന് പറയപ്പെടുന്നു.. മുഹമ്മദ് ഗന്സിയുടെ കാലത്ത് സിന്ധ് പ്രവിശ്യയില്‍ നിന്നും ഓടിപ്പോയവര്‍ ആണെന്നും പറയപ്പെടുന്നു..
എന്തുതന്നെയാലും വെറുപ്പ്‌, അവജ്ഞ എന്നിവകൊണ്ട് തിരസ്കരിക്കപെട്ട ഒരു ജനത..അവര്‍ക്കും ഉണ്ടായിരുന്നു പ്രശ്നങ്ങള്‍ .. ഏകാത്മത തീരെ ഇല്ല..പലപ്പോഴും ഇത് സംഘടനത്തില്‍ എത്തിക്കാറുണ്ട്..കമ്മ്യൂണിസ്റ്റ്‌ പോളിസികള്‍ ഇവരെ സവര്‍ണ്ണത നല്‍ക്കാന്‍ ശ്രമിച്ചു എങ്കിലും അതില്‍ എത്ര അവര്‍ക്ക് മുന്നോട്ടു വരാന്‍ പറ്റിയിട്ടുണ്ട് എന്ന് അറിയില്ല..സ്റ്റലിനിസ്റ്റ് പോളിസി അവരെ നിര്‍ബന്ധിതമായ കുടിയേറ്റം,നിര്‍ബന്ധിതമായ  വിദ്യാഭ്യാസം, സമൂഹികമായ സ്വജാതിയത  എന്നിവയ്ക്ക് കാരണമായിരുന്നെങ്കിലും സ്ത്രീകൾക്കു വളരെ അധികം ബുദ്ധിമുട്ട് ഉണ്ടായിരുന്ന കാലമായിരുന്നു അത്. നിർബന്ധിത വന്ധീകരണം നടത്തുകയും ജീവനോടെ ചുട്ടെരിക്കുകയും ചെയ്തിരുന്ന കാലം,,,തനതു കലയുടെ നഷ്ടം , അത് തീരാ നഷ്ടമായിരുന്നു . പോസ്റ്റ്‌ കമ്മ്യുണിസ്റ്റ് കാലത്തും  സാമ്പത്തികവും സാമൂഹികവുമായി തഴയപ്പെട്ട ജനത തന്നെ യായിരുന്നു അവർ.

ഹംഗറിയിൽ അവരുടെ ജീവിതത്തിനു കുറച്ചു വിത്യാസം വന്നിരുന്നു എങ്കിലും കാര്യമായ ഗുണങ്ങൾ ഒന്നും തന്നെ അവര്ക്ക് ലഭിച്ചുരുന്നില്ല . TITOIST പോളിസി കാരണം ബ്ലാക്ക്‌ മാർകെറ്റ് കൂടിവന്നു എങ്കിലും ജിപ്സി കളുടെ ഇടയിൽ അസാധാരണമായ ഒരു ഐക്യം ഉണ്ടായി.

റൊമാനിയയിൽ മറ്റു സ്ടലങ്ങളിൽ നിന്നും വിത്യസ്ടമായി ജീവിത സാഹചര്യങ്ങൾ ഉയര്ന്നു വരുകയും ആശയപരമായ സംരക്ഷണം ഉണ്ടാവുകയും ചെയ്തു .

CEANSESCUIST പോളിസി പോലും അവര്ക്ക് എതിര് തന്നെ യായിരുന്നു . ഒളിച്ചും പതിങ്ങിയും തങ്ങളുടെ കല സംരക്ഷിക്കേണ്ടി വരുന്ന ഒരു അവസ്ഥ ......
ഇന്ന് ലോകാരോഗ്യ സങ്കടന പോലുള്ള പ്രസ്ടാനങ്ങളെ ആവശ്യത്തിൽ കൂടുതൽ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിലാണ് അവർ. യുറോപ്യൻ യൂണിയൻ അവരുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കും എന്ന് കണ്ടറിയണം .