വിത്തുകള്‍.......
അടഞ്ഞ വാതിലിന്നുള്ളില്ഒരു തപസ്സ്....
ജലമുണ്ട്, ഗ്ലാസ്സുകളുണ്ട്
കൈകാലുകളൂമെല്ലാം;
എങ്കിലുമൊന്നിനുമാവാതെ..
ഞാൻ വീണ്ടും തളരുകയാണ്
ദാഹ ജലത്തിനായി കൈകള്‍ നിവരുന്നില്ല
ആഞ്ഞൊന്ന് ചവിട്ടി നോക്കി..
ഒടുക്കം ആയാസ്സപ്പെട്ടിട്ടെങ്കിലും
ഒന്ന് നിവർന്നു നിന്നു..
അയ്യോ;
എനിക്കാ പുറം കാഴ്ചകള്‍ കാണാന്‍ കൊതിയാവുന്നു...
പലവട്ടം അടഞ്ഞ വാതിലുകള്‍ തട്ടി നോക്കി
തുറക്കുന്നില്ല;
അസ്വാതന്ത്ര്യത്തിന്റെ ജ്വാലകള്‍ കൊണ്ട് കരിച്ചു
കൈകള്‍ പതുക്കെ പുറത്തേക്കു നീട്ടി..
ഹാ, എന്തുരസം;
സ്വതന്ത്ര്യത്തിന്റെ ആദ്യ ശ്വാസത്തിന്റെ രസം നുകർന്ന്
ഉയർന്നുയർന്ന്...
എന്നാലുമെൻ മനസ്സ് തേങ്ങുന്നു,
ഇനി
വരാന്‍ പോകുന്ന ബന്ധനങ്ങളെ ഓർത്തുവോ...
അകാല മൃതികളെയോർത്തുകൊണ്ടോ?!
എവിടെയാണാ കാലം;
പൂക്കളും പഴങ്ങളുംകൊണ്ടു സമ്പന്നമായത്...
ആ കളകൂജനമെന്നിൽ സാന്ദ്രമാകുന്നത്
ആ കിളിഭാരമെന്നിൽ നിറയുന്നത്;
അതെന്നിൽ ആവർത്തിച്ചെങ്കിൽ....
Burnt the doors of slavery…
Stretching out the hands slowly out
Tasting the first breath of freedom…
Rising… rising….
Weeping of thinking upcoming bondage…
-ബിന്ദു ഗൌരി..
No comments:
Post a Comment