അറേബ്യയിലെ മൃഗങ്ങള്‍ ...2
അറേബ്യയിലെ മൃഗങ്ങളെ പറ്റി എഴുതുന്നതിനു മുന്‍പ് മൃഗ സംരക്ഷണത്തില്‍ ഏറ്റവും പങ്കു വഹിച്ച ആ വനിതയെ പറ്റി എഴുതണം എന്ന് തീരുമാനിച്ചു.. അങ്ങനെ ചെയ്തില്ലെകില്‍ അവരോടു ചെയ്യുന്ന നിന്ദ ആയിരിക്കും.
Dr.Marijcke Jongbloed എന്ന ഡച്ച് വനിത അലൈനില്‍ ഒരു ഡോക്ടര്‍ ആയി ആണ് തന്‍റെ ജീവിതം ആരംഭിച്ചത് . അവര്‍ അവിടെത്തെ മരങ്ങളെയും മൃഗങ്ങളെയും പറ്റി പഠിക്കാന്‍ തുടങ്ങി. പകൃതി സംരക്ഷണത്തെ പറ്റിയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ പറ്റി ബോധവല്കരണം നടത്തുന്ന ഭാഗമായി അവര്‍ Sharjah Ruler, Dr.Sultan Al Qassimi ക്ക് കത്തെഴുതി . സുല്‍ത്താന്‍ അവരെ അങ്കീകരിക്കുക മാത്രമല്ല , sharjah യില്‍ ഒരുNatural Reserve and Wildlife Centre തുടങ്ങാന്‍ സഹായിച്ചു.Dr.Marijcke Jongbloed നെ ബോസായി കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവായിരിന്നു..
അറേബ്യയിലെ പുള്ളിപുലികള്‍
അറേബ്യന്‍ പുള്ളിപുലികളെ സംരക്ഷിക്കാന്‍ 1993 ല്‍ Arabian Leopard Trust ആരംഭിച്ചു.
Arabian Leopard : Panthera pardus nimr
200 ല്‍ താഴെ മാത്രം കാണുന്ന "Critically Endangered " സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മൃഗമാണിത്.. പുള്ളിപുലികളുടെ ഇനങ്ങളില്‍ ഏറ്റവും വലിപ്പം കുറഞ്ഞ ഇനമാണിത് ..1998 ല്‍ യെമെനില്‍ നിന്നും കൊണ്ട് വന്ന "സുല്‍ത്താന്‍" എന്ന ആണ്‍ പുലിയില്‍ നിന്നാണ് ഇപ്പോള്‍ Sharjah Breeding Centreല്‍ കാണുന്ന 14 എണ്ണം ഉണ്ടായിരിക്കുന്നത്.. ഒരു ഉത്സവം തന്നെ ആയിരിന്നു സുല്‍ത്താനെ കൊണ്ട് വരുന്ന ദിവസം.. 1998 ഡിസംബറില്‍ Centreല്‍ ഉണ്ടായിരിന്ന പെണ്‍പുലി ഒരു ആണ്‍കുട്ടി പുലിക്കു ജന്മം നല്‍കി..സുല്‍ത്താനെ കൊണ്ടുവരാന്‍ സഹായിച്ച Andy Jackson എന്ന South Africaക്കാരന്റ്റെ പേരാണ് ആ കുട്ടി പുലിക്കു നല്‍കിയത്.." ANDY "...
No comments:
Post a Comment