Saturday, 9 October 2010

NATURE

അറേബ്യയിലെ മൃഗങ്ങള്‍ - 3.... മുരുഭൂമിയിലെ കടമാനുകള്‍ ..


ARABIAN ORYX
Oryx leucoryx ( White Oryx) 

മരുഭൂമിയുടെ കടുത്ത ചൂടിനെ ചെറുത്ത്നില്‍ക്കാനുള്ള   ശരീര ഘടന..ചുടു പ്രതിപലിക്കുന്ന വെള്ള നിറം..ഇതൊക്കെ ഈ മൃഗത്തിന്റെ സവിശേഷതയാണ്  

1970 കളില്‍ അപ്രത്യക്ഷമായ ഈ ഇനങ്ങളെ സമഗ്രമായ സംരക്ഷങ്ങളിലൂടെയാണ് തിരിച്ചു കൊണ്ടുവന്നത്.. ഇന്ന് ഏകദേശം 6000  എണ്ണമെങ്കിലും പല ഭാഗത്തയിട്ടുണ്ട്.1982 കളില്‍ ഒമാനില്‍ Oryx നെ സംരക്ഷിക്കാനുള്ള പ്രത്യേക നടപടി ആരംഭിച്ചു...

സസ്യബുക്കുകളായ ഈ മൃഗങ്ങള്‍ വളരെ സമാധാന പ്രേമികള്‍ ആണ്.. മഴയുടെ വരവുകള്‍ തിരിച്ചറിയാനുള്ള പ്രത്യേക കഴിവുകള്‍ ഇവകളുടെ സവിശേഷതയാണ്. ഇത്തരം അവസരങ്ങളില്‍ കൂട്ടത്തോടെ ആ സ്ഥലത്തേക്ക് പലായനം ചെയ്യുക പതിവാണ്..ഏകദേശം 18 മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ഇവകള്‍ സഞ്ചരിക്കും..


എണ്ണയുടെ കണ്ടുപിടിത്തത്തില്‍ മത്തുപിടിച്ച ഒരു ജനത എണ്ണ പൈസകൊണ്ട് വാങ്ങി കൂട്ടിയ ആയുധങ്ങള്‍ കൊണ്ട് മുഗങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുകയും വംശനാശത്തിലേക്ക് എത്തിക്കുകയും പിന്നീടു ആ എണ്ണ പൈസ കൊണ്ടുതന്നെ സംരക്ഷിക്കാന്‍ തുടങ്ങിയതും .. എന്തൊരു വിരോധാഭാസം...

No comments:

Post a Comment